സോളോ ട്രിപ്പുകളിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടിയ ട്രാവൽ വ്ലോഗറാണ് ജന്നാ ഷെസ്മീൻ. താൻ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകളും വ്യക്തിപരമായ അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കുന്ന ജന്ന, അടുത്തിടെ ഉണ്ടായ ഒരു ദുരനുഭവം പുതിയ വ്ലോഗിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ജോർദാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ജന്ന പറയുന്നു. ......
മലപ്പുറം: ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തി ശ്രദ്ധ നേടിയ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
2022 സെപ്റ്റംബറിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.
ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടും.
ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.
പ്രത്യേക സർവീസുകൾ:
ഫെബ്രുവരി 15, 2026 (ഞായർ – ശിവരാത്രി):
തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30 (23:30 hrs) ന് പുറപ്പെടും.
ഫെബ്രുവരി 16, 2026 (തിങ്കൾ):
ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും. ......
കൊച്ചി - വിശാല കൊച്ചി വികസന അതോറിട്ടി (ജിസിഡി എ ) യിൽ താൽക്കാലിക ജീവനക്കാരെ എല്ലാ നിയമനചട്ടങ്ങളും മറികടന്ന് സ്ഥിരപ്പെടുത്തുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര ജിസിഡി എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നേതാക്കളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കി.
മനോരമ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് വി.മനു പ്രസാദ് ഉദ്ഘാടനം ചെയ്തു.
പി.എസ്.സി- എംപ്ളോയ്മെന്റ് എക്സ്ഞ്ചേജ് തുടങ്ങിയ സ്ഥാപനങ്ങളെ നോക്കുകുത്തികളായ പാർട്ടി സഖാക്കളെയും ബന്ധുക്കളെയും സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിലിലൂടെ കുത്തി കയറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് യുവമോർച്ച പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പി എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരകണക്കിന് ഉദ്യോഗാർത്ഥികളെ പിണറായി സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുവമോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റിനു ഹർഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്താൻ രൂപീകരിച്ച റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ അത് നിർത്തലാക്കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. റെറയുടെ പ്രവർത്തനം ബിൽഡർമാരെ സഹായിക്കാൻ മാത്രമുള്ള സംവിധാനമായി മാറിയെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ നിരീക്ഷണങ്ങൾ
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് അതോറിറ്റിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. ......
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികൾ കനത്ത തയ്യാറെടുപ്പിലാണ്. ......
കൊച്ചി: നഗരം ഗുതരമായ വായു മലിനീകരണ ഭീഷണി നേരിടുകയാണെന്ന് കൊച്ചി മേയർ വി.കെ മിനിമോൾ.
മനുഷ്യ ജീവന്റെ നിലനിൽപ്പിന് ശുദ്ധവായുവിന്റെ സ്രോതസുകൾ വിപുലീകരിക്കുകയെന്നതാണ് ഏക പരിഹാര മാർഗം.
ഇതിന് ഏറ്റവും പ്രയോഗികമായ പോംവഴി ഹരിതവത്ക്കരണമാണെന്നും ആ നിലയിൽ പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് നടത്തിവരുന്ന പ്രവർത്തനം അനുകരണീയമാണെന്നും അവർ പറഞ്ഞു.
വിദ്യാര്ഥികള്ക്ക് ഹരിത പാഠവുമായി പ്രൊഫ. ......
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ–ദാബാസ്പേട്ട് ദേശീയപാതയിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ ആറു മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ NH-648യിൽ ഹൊസ്കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിനടുത്താണ് അപകടം സംഭവിച്ചത്. ......
വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പരിചയസമ്പന്നരായ താരങ്ങളും വളർന്നു വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെടുന്നതാണ് പ്രഖ്യാപിച്ച സ്ക്വാഡ്. ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ വരുത്തിയിട്ടുള്ളത്. ......